സിനിമ പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത; വമ്പൻ കലക്ഷനായി മാറിയ തലവൻ ഒ ടി ടിയിൽ എത്തുന്നു..!!

0

Thalavan Movie OTT Release Date: ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം തലവൻ ഓണത്തിന് ഒടിടിയിലേക്ക്. സോണിലിവിൽ സെപ്റ്റംബർ 10 മുതൽ തലവൻ സ്ട്രീമിംങ് തുടങ്ങും. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗവും അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

75 ദിവസങ്ങൾ കൊണ്ട് 47 കോടിയോളം രൂപ ചിത്രം നേടി. ഉലകനായകൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവരുടെ കൈയ്യടി നേടി ചിത്രം. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ചിത്രത്തിലൂടെ. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ്.

Thalavan Movie OTT Release Date

Thalavan Movie OTT Release Date

അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണ‌ൻ, ജോജി കെ. അനുരൂപ്, നന്ദൻ ഉണ്ണി, കെ. ജോൺ, ബിലാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവ് ആണ്. ഛായാഗ്രഹണം – ശരൺ വേലായുധൻ. കലാസംവിധാനം – അജയൻ മങ്ങാട് എഡിറ്റിംഗ് സൂരജ് , സൗണ്ട് – രംഗനാഥ് രവി. മേക്കപ്പ് – റോണക്‌സ്‌ സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ,

അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Leave A Reply

Your email address will not be published.