വൻ മുന്നേറ്റമായി സ്ത്രീ 2 ; ഈ വർഷത്തെ ബോളിവുഡ് ക്ലീൻ വിന്നർ.. ഏറ്റെടുത്ത് സിനിമ പ്രേമികൾ..!

0

Stree 2 Movie Successful Journey: ബോളിവുഡിൽ നീണ്ടകാല വരൾച്ചയ്ക്ക് ശേഷം ഒരു റിയൽ ബ്ലോക്ബസ്റ്റർ ഉണ്ടായിരിക്കുകുകയാണ്. സ്ത്രീ 2 റിലീസ് ചെയ്ത് രണ്ടാഴ്‌ച തികയും മുൻപേ ഇന്ത്യയിൽ 400 കോടി രൂപ കളക്ഷൻ നേടിയതായി സാക്‌നിൽക്.കോം റിപ്പോർട്ട് ചെയ്യുന്നു.

സാക്ന‌ിൽ.കോം കണക്ക് പറയുന്നതനുസരിച്ച് സ്ത്രീ 2 അതിൻ്റെ ആദ്യ ആഴ്‌ചയിൽ മാത്രം 291.65 കോടി കശക്ഷൻ നേടി. രണ്ടാമത്തെ ആഴ്‌ചയിലും കളക്ഷൻ കുത്തനെ മുകളിലേക്കാണ്. സ്ത്രീ 2 രണ്ടാം വാരത്തിൽ, വെള്ളി മുതൽ ഞായർ വരെ 17.5 കോടി, 33 കോടിയും, 42.4 കോടിയും എന്നിങ്ങനെയാണ് കളക്ഷൻ നേടിയത്. തിങ്കളാഴ്ച, ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 17 കോടി നേടി. ഇതോടെ ചിത്രത്തിൻ്റെ ഇന്ത്യയിലെ മാത്രം കളക്ഷൻ 401.55 കോടി രൂപയായി.

Stree 2 Movie Successful Journey

Stree 2 Movie Successful Journey

ശ്രദ്ധ കപൂർ നായികായി വന്നപ്പോൾ സംവിധാനം നിർവഹിച്ചിരിക്കുന്നത് അമർ കൗശിക്കും ബജറ്റ് 50 കോടിയും ആണ്. ശ്രദ്ധ കപൂർ പ്രാധാന്യമുള്ള ആ ചിത്രത്തിൽ വിക്കിയായി രാജ്‌കുമാർ റാവുവും ജനയായി അഭിഷേക് ബാനർജിയും രുദ്രയായി പങ്കജ് ത്രിപതിിയും ബിട്ടുവായി അപർശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുൽ ശ്രീവാസ്തവയും എംഎൽഎയായി മുഷ്‌താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജിഷ്‌ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ- ജിഗാറാണ്.

ബോളിവുഡിൽ ഒരു കോമഡി ഹൊറർ ചിത്രമായിട്ടാണ് സ്ത്രീ 2 ഒരുക്കിയിരിക്കുന്നത്. തിരക്കഥ നിരെൺ ഭട്ടാണ്. 2018 ൽ ഇറങ്ങിയ സ്ത്രീ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് സ്ത്രീ2. രാജ്കുമാർ റാവുവും ശ്രദ്ധ കപൂറായിരുന്നു അതിലേയും താരങ്ങൾ. സ്ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയപ്പോൾ രാജ്കുമാർ റാവുവിനൊപ്പം സ്ത്രീ 2വിലെ താരനിര തന്നെ അണി നിരന്നിരുന്നു.

മഡോക്ക് ഫിലിംസിന്റെ സൂപ്പർനാച്ചുറൽ യൂണിവേഴ്സിലെ ചിത്രമാണ് സ്ത്രീ 2. 2018-ൽ അമർ കൗശിക് സംവിധാനം ചെയ്‌ത്‌ രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയിൽ ആരംഭിച്ചതാണ് മസ്റ്റോക്ക് ഫിലിംസിന്റെ സൂപ്പർനാച്ചുറൽ യൂണിവേഴ്‌സ്. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്. ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്.

Leave A Reply

Your email address will not be published.