പൊട്ടിച്ചിരിപ്പിക്കാൻ പ്രതിഭാ ട്യൂട്ടോറിയൽസ്; ചിത്രത്തിൻറെ ട്രെയിലർ പുറത്തിറക്കി അണിയറ പ്രവർത്തകർ..!
Prathiba Tutorials Movie Trailer Out: അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തും. മുഖ്യധാരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് , ട്രെയിലറും, പോസ്റ്ററുകളും പുറത്തിറങ്ങുന്നത്.
നിർമൽ പാലാഴി, ജോണി ആന്റണി, സുധീഷ് , അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണൻ( ഹൃദയം ഫെയിം ) ശിവജി ഗുരുവായൂർ,എൽദോ രാജു, അപ്പുക്കുട്ടൻ , ആരതി എൽദോ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Prathiba Tutorials Movie Trailer Out
ഒരു കാലത്ത് നന്നായി പ്രവർത്തിച്ചിരുന്ന ഒരു പാരലൽ കോളജ് വീണ്ടും തുടങ്ങുന്നതും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡിക്ക് പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജോണി ആന്റണി , നിർമൽ പാലാഴി, സുധീഷ്,അൽത്താഫ് സലിം തുടങ്ങിയവരും പ്രധാന വേഷങ്ങൾ തന്നെയുണ്ട്.
ഒരുകാലത്ത് നാട്ടിമ്പുറങ്ങളിൽ സജീവമായിരുന്ന ട്യൂട്ടോറിയൽ കോളേജുകളുടെ പരിസരങ്ങളും, അവിടുത്തെ വിദ്യാർത്ഥികളും, നടത്തിപ്പുകാരുടെ പ്രയാസങ്ങളും, പ്രണയങ്ങളും എല്ലാം കോർത്തിണക്കിയ പ്രമേയമാണ് ചിത്രത്തിന് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഇത് കൂടാതെ തന്നെ ആർഎൽവി രാമകൃഷ്ണൻ,ദേവരാജൻ,ശിവദാസ് മട്ടന്നൂർ, പ്രദീപ് , രമേശ് കാപ്പാട്, മണികണ്ഠൻ, ഹരീഷ് പണിക്കർ, സ്വാതി ത്യാഗി, ജ്യോതിലക്ഷ്മി, ടീന സുനിൽ, ആതിര, പ്രീതി , ആതിര അണിനിരക്കുന്നുണ്ട്. ഇതിനെ തിയറ്ററുകളിൽ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസ് ആണ്.