ഈ ഓണം കെങ്കേമമാക്കാൻ വരുന്നു അജയന്റെ രണ്ടാം മോഷണം; ശബ്ദം കൊണ്ട് ചിത്രത്തിൽ ഇടം പിടിച്ച് മമിതയും..!

0

Mamitha Baiju Dubbed For Ajayante Randaam Moshanam: ടൊവിനോ തോമസിനെ നായകനാക്കിക്കൊണ്ട് ജിതിൻലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന പേരിൽ ഇറങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടിക്ക് വേണ്ടി ഡബ്ബ് ചെയ്യുനത് മമിത ബൈജുവാണ്. ഇതാദ്യമായാണ് മമിത ബൈജു മറ്റൊരാൾക്ക് ശബ്ദം നൽകുന്നത്.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണത്തിൻ്റെ മലയാളം പതിപ്പിലാണ് ശബ്ദം നൽകുന്നത്. ഐശ്വര്യ രാജേഷ് , സുരഭി ലക്ഷ്മി , എന്നിവരാണ് ആറു വർഷങ്ങളായി ഇറങ്ങുന്ന ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോവുന്ന ചിത്രത്തിൽ ടൊവിനോ തോമസ് ഇതാദ്യമായി ട്രിപ്പിൾ വേഷത്തിൽ എത്തുന്നു.

Mamitha Baiju Dubbed For Ajayante Randaam Moshanam

Mamitha Baiju Dubbed For Ajayante Randaam Moshanam

2 ഡിയിലും 3 ഡിയിലുമായി റിലീസ് നടക്കുന്ന ചിത്രത്തിൽ ജഗദീഷ്, ബേസിൽ ജോസഫ് ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. . സുജിത് നമ്പ്യാരാണ് തിരക്കഥ. ഛായാഗ്രഹണം ജോമോൻ ടി. ജോൺ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം. യു.ജി.എം മോഷൻ പിക്ചേഴ്സ് , മാജിക് ഫ്രെയിംസ് എന്ന ബാനറിൽ ആണ് ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് ചേർന്നാണ് നിർമ്മാണം.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ശ്രീലാൽ. അസോസിയേറ്റ് ഡയറക്ടർ ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ. അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്. കാസ്റ്റിങ് ഡയറക്ടർ – ഷനീം സയീദ്. കളരി ഗുരുക്കൾ – പി. വി ശിവകുമാർ ഗുരുക്കൾ. സൗണ്ട് ഡിസൈൻ – സച്ചിൻ ആൻഡ് ഹരിഹരൻ. പ്രൊഡക്ഷൻ ഡിസൈൻ – ഗോകുൽ ദാസ്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, പ്രിൻസ് പോൾ, ഡോ വിനീത് എംപി, ദീപു പ്രദീപ്. പ്രോജക്ട് ഡിസൈൻ എൻ.എം. ബാദുഷ. ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ – പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി. ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമനിക്. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Leave A Reply

Your email address will not be published.