ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി’ സെപ്റ്റംബറിൽ എത്തും; ത്രില്ലിംഗ് ഏസ്പീരിയൻസിനായി കാത്തിരിപ്പോടെ സിനിമ പ്രേമികൾ..!
Chithini Movie Release In September: റിലീസ് തീയതി മാറ്റിവച്ചിരുന്ന ‘ചിത്തിനി’ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്തംബർ 27 വെള്ളിയാഴ്ചയാണ് ലോകമെമ്പാടുമുള്ള തീയറ്റുകളിൽ ചിത്രം എത്തുക. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ‘ ചിത്തിനി’ ശബ്ദവിന്യാസം കൊണ്ടും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ടും നിങ്ങളെ വിസ്‌മയിപ്പിക്കും എന്നുറപ്പാണെന്നും തീർച്ചയായും തീയറ്ററിൽ തന്നെ കണ്ട് അനുഭവിച്ചറിയേണ്ട സിനിമ എല്ലാവരും ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രം കാണണമെന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സംവിധായകൻ ഈസ്റ്റ്കോസ്റ്റ് വിജയൻ പറഞ്ഞു.
വിനയ് ഫോർട്ട്, അമിത് ചക്കാലക്കൽ, മോക്ഷ, തുമുഖങ്ങളായ ആരതി നായർ, ബംഗാളി താരം എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കികൊണ്ട് ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയിൽ പ്രമുഖ വേഷത്തിൽ എത്തുന്ന ജോയ് മാത്യുവിന്റെ പുതിയ ലുക്കും ഇതിനോടൊപ്പം തന്നെ വൈറലായിരുന്നു .

Chithini Movie Release In September
കെ.വി അനിലിൻ്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സുധീഷ്, ജോണി ആൻ്റണി, ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചരി, പൗളി വത്സൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.സന്തോഷ് വർമ്മ, ഈസ്റ് കോസ്റ് വിജയൻ , സുരേഷ് എന്നിവർ എഴുതിയ വരികൾക്ക് ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് സംവിധാനം നിർവ്വഹിചത് . നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഹരി ശങ്കർ, സത്യ പ്രകാശ്, കപിൽ കപിലൻ, സന മൊയ്‌തുട്ടി എന്നിവരാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഇതിലെ ഒരു ഫോക്ക് ഷൂട്ടിനായി വയനാട്ടിലെ നാടൻ കലാകാരന്മാരും വന്നിടുണ്ട്.
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ജോൺകുട്ടിയാണ്. രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്‌ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാജശേഖരൻ, കോറിയോഗ്രാഫി: കല മാസ്റ്റർ, സംഘട്ടനം: രാജശേഖരൻ, ജി മാസ്റ്റർ, വി എഫ് എക്സ‌്: നിധിൻ റാം സുധാകർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്‌സിംഗ്: വിപിൻ നായർ, പ്രൊഡക്ഷൻ കൺട്രോളർ : രാജേഷ് തിലകം, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് : ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ‌് : അനൂപ് ശിവസേവൻ, അസിം കോട്ടൂർ, സജു പൊറ്റയിൽ കട, അനൂപ്,പോസ്റ്റർ ഡിസൈനർ : കോളിൻസ് ലിയോഫിൽ, കാലിഗ്രഫി: കെ പി മുരളീധരൻ, സ്റ്റിൽസ് : അജി മസ്‌കറ്റ്. പി.ആർ.ഒ : എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.