അജിത്തിന്റെ വിടാമുയർച്ചി ദീപാവലിക്ക് എത്തില്ല ; റിലീസ് തീയതി മാറ്റി..!
Ajith New Movie Release Postponed: കോളിവുഡ് സൂപ്പർ താരമായ അജിത് കുമാറിനെ നായകൻ ആകികൊണ്ട് മധു തിരുമേനി എന്ന നവാഗത സംവിധായകൻ പുറത്തിറക്കുന്ന ആക്ഷൻ ചിത്രമാണ് വിടാമുയിർച്ചി . ദീപാവലി റിലീസിന് ഒരുങ്ങിയിരുന്ന വമ്പൻ ആക്ഷൻ പ്രീമിയർ ചിത്രമാണ്. എന്നാൽ സിനിമയുടെ റിലീസ് നീട്ടിയതായുള്ള സൂചനകളാണ് ഇപ്പോൾ വരുന്നത്.
തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. രജനികാന്ത് നായകനാകുന്ന വേട്ടയ്യനും ലൈക്ക തന്നെയാണ് നിർമ്മിക്കുന്നത്. ഒക്ടോബർ 10 നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നത്. രണ്ടു സിനിമകൾക്ക് ഇടയിൽ ഒരു മാസത്തെ ഇടവേള വേണം എന്നുള്ള ഡയറക്ടർമാരുടെ തീരുമാനം കാരണമാണ് റിലീസ് തീയതി മാറ്റിയിരിക്കുന്നത് .

Ajith New Movie Release Postponed
ഇത് ഔദ്യോഗികമായി അറിയിച്ചത് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തു. നവംബർ പകുതിയോടെയായിരിക്കും സിനിമ തിയേറ്ററുകളിലെത്തുക എന്നാണ് സൂചന.മങ്കാത്ത ക്ക് ശേഷം വെങ്കട് അജിത് കുമാർ- തൃഷ – അർജുൻ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതും വിടാമുയർച്ചിയുടെ ഹൈലൈറ്റുകളിൽ ഒന്നാണ്. റെജീന കസാൻഡ്ര, ആരവ് , നിഖിൽ എന്നിവരും ഈ സിനിമയിലേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. മിലൻ കലാസംവിധാനം നിർവഹിക്കുന്ന
വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.