കതിരിന്റെ ആദ്യ മലയാള ചിത്രം’; ‘മീശ’ ഷൂട്ടിങ് പൂർത്തിയായത്‌ അറിയിച്ച് ആരാധകർ..!

0

Kathir First Malayalam Movie Shooting Finished: എം സി ജോസഫ് വികൃതി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മീശ’. ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവർക്കൊപ്പം ‘പരിയേരും പെരുമാൾ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കതിർ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കതിരിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘മീശ’.

ഇതിൻറെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എം സി ജോസഫ് ആണ്. ആണുങ്ങളുടെ ഈഗോ ചർച്ച ചെയ്യുന്ന സിനിമയാണ് ‘മീശ’ എന്നാണ് സംവിധായകൻ മീശയെക്കുറിച്ച് പറഞ്ഞത്. കഥയും കഥാപാത്രവും കതിരിന് ഇഷ്‌മായെന്നും മലയാള സിനിമയിൽ അഭിനയിക്കാനായതിന്റെ ആകാംക്ഷ അദ്ദേഹം പ്രകടിപ്പിച്ചുവെന്നും ചിത്രത്തെക്കുറിച്ച് എംസി ജോസഫ് മുൻപ് പറഞ്ഞിരുന്നു. യൂണികോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ ആണ് ചിത്രം നിർമിക്കുന്നത്.

Kathir First Malayalam Movie Shooting Finished
Kathir First Malayalam Movie Shooting Finished

മുനമ്പം, വാഗമൺ , ചെറായി , ഫോർട്ട് കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇതിനു പൂർണ്ണമായി ചിത്രീകരണം നടന്നിട്ടുള്ളത്. ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ഛായാഗ്രഹണം – സുരേഷ് രാജൻ. സംഗീതം- സൂരജ് എസ്. കുറുപ്പ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രവീൺ ബി. മേനോൻ,

ലൈൻ പ്രൊഡ്യൂസർ -സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്, കോസ്റ്റ്യൂംസ് -സമീറ സനീഷ്.സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു. യൂണികോൺ മൂവിസിൻ്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രം നിർമ്മിക്കുന്നത്. , ജിനു അനിൽകുമാർ, മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ ,വാർത്ത പ്രചരണം – വൈശാഖ് വടക്കേ വീട് എന്നിവരുമാണ്.

Leave A Reply

Your email address will not be published.