മഞ്ഞുമ്മൽ ബോയ്സ് കളക്ഷൻ കണക്കുകൾ പുറത്തുവിട്ടു; ചിത്രം ടെലിവിഷൻ പ്രീമിയർ ആരംഭിക്കാൻ ഒരുങ്ങുന്നു.!!
Manjummel Boys Television Premiere Show: മലയാളത്തിന്റെ എക്കാലത്തയും വൻ വിജയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. വമ്പൻ മഞ്ഞുമ്മൽ ബോയ്സ് ടെലിവിഷനിലും പ്രദർശനത്തിനെത്തുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് ടെലിവിഷനിൽ എത്തുക. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ചിത്രത്തിന്റെ പ്രീമീയർ. മഞ്ഞുമ്മൽ ബോയ്സിന്റെ വരുമാനം 241 കോടി ആണെന്നാണ് ആഗോളതലത്തിലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിനിമാ കാഴ്ചയിൽ പുതിയൊരു അനുഭവമായെത്തിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ് എന്നാണ് അഭിപ്രായങ്ങൾ. ശ്വാസംവിടാതെ കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന് റിലീസിനേ റിപ്പോർട്ടുകളുണ്ടായി. വലിയ പ്രതീക്ഷകളുണ്ടായിരുന്ന മഞ്ഞുമ്മൽ ബോയ്സ് സിനിമ പ്രേക്ഷകരെ നിരാശരാക്കിയിരിക്കിയില്ല. ചിദംബരത്തിൻ്റെ മഞ്ഞുമ്മൽ ബോയ്സിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും ലഭിക്കാൻ പോകുന്നത് വലിയ ഒരു കളക്ഷനാണ് എന്ന് അന്നേ സൂചനകൾ നൽകിയിരുന്നു.

Manjummel Boys Television Premiere Show
ആ സൂചനകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു ചിദംബരത്തിൻ്റെ ചിത്രത്തിൻ്റെ മുന്നേറ്റം എന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായി. മലയാളത്തിൽ തന്നെ ഏറ്റവും വലിയ നേട്ടമായ 200 കോടി എന്ന നേട്ടത്തിലേക്കാണ് മഞ്ഞുമ്മൽ ബോയ്സ് എടുത്തിരിക്കുന്നത്. ആദ്യമായാണ് മലയാളത്തിൽ നിന്ന് 200 കോടി ക്ലബുണ്ടായതും. ജാനേമൻ എന്ന സർപ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മൽ ബോയ്സുമായി എത്തിയപ്പോൾ പുതുമ നിറഞ്ഞ മറ്റൊരു കാഴ്ചയാണ് സമ്മാനിച്ചിരിക്കുന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മൽ ബോയ്സ്. സംഗീതം നിർവഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.