‘മുറ’യുടെ കലിപ്പ് ടീസർ, പുറത്തിറങ്ങി; കപ്പേളക്ക് ശേഷം ആക്ഷൻ രംഗങ്ങളുമായി മുഹമ്മദ് മുസ്തഫ..!
Latest Malayalam Movie Mura Teaser Out Now: കപ്പേളക്ക് ശേഷം നടനായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറയുടെ. അതിൻറെ ടീസർ ഇപ്പോൾ റിലീസ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തലസ്ഥാനത്തിൽ ഷൂട്ട് ചെയ്ത ചിത്രം അതിലെ ആക്ഷൻ രംഗങ്ങൾ കൊണ്ടുതന്നെ സമൃദ്ധമാണ്.
ടീച്ചർ കണ്ടാൽ തന്നെ അറിയാം വരാൻ പോകുന്നത് ഒരു വമ്പൻതിരിച്ചുവരവ് ആണെന്ന്. ഹിന്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിസ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവർ ചേർന്നാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Latest Malayalam Movie Mura Teaser Out Now
ഇതിൻറെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം ആയ സുരേഷാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റർ ഒരുക്കിയ തഗ്‌സ്, സന്തോഷ് ശിവൻ സംവിധാനം ചെയ്ത് മുംബൈക്കാർ, ആമസോൺ പ്രൈമിൽ ഹിറ്റായ ക്രാഷ് കോഴ്‌സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങൾക്കു ശേഷം മലയാളി കൂടിയായ ഹ്രിന്ധു ഹാറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ.
നിർമ്മാണം : റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ‌്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്. പി ആർ ഓ പ്രതീഷ് ശേഖർ.